വിസ നിയമം ലംഘിച്ച് തബ്ലീഗ് സമ്മേളനത്തിൽ; 800 ഇന്തോനേഷ്യക്കാർ കരിമ്പട്ടികയിൽ
text_fieldsന്യൂഡൽഹി: മാർച്ച് പകുതിയോടെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 800 ഇന്തോനേഷ്യക്കാരെ ഇന്ത്യ കരിമ്പട്ടികയിൽപെടുത്തി. വിസ നിയമം ലംഘിച്ചതിനാണ് നടപടി.
ഈ മാസം പകുതിയോടെയാണ് നിസാമുദ്ദീനിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ ത്രിദിന സമ്മേളനം നടന്നത്. 8,000ത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച നിരവധിയാളുകൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴുപേർ മരണപ്പെടുകയും ചെയ്തു.
ടൂറിസ്റ്റ് വിസയിൽ എത്തിയാണ് ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഓളം പേർ ചടങ്ങിൽ പങ്കെടുത്തത്. ഇത് വിസ നിയമ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ് ജാഗ്രത പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലെത്തിയവരാണിവർ. കരിമ്പട്ടികയിൽപെടുത്തിയതിനാൽ ഭാവിയിൽ അവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.